• Home
  • latest news
  • പാക് ഏജന്റുമാരിൽ ഭൂരിഭാഗവും ആർഎസ്എസ് അംഗങ്ങളോ ഹിന്ദുക്കളോ…ആർജെഡി അധ്യക്ഷന്റെ ആരോപണം

പാക് ഏജന്റുമാരിൽ ഭൂരിഭാഗവും ആർഎസ്എസ് അംഗങ്ങളോ ഹിന്ദുക്കളോ…ആർജെഡി അധ്യക്ഷന്റെ ആരോപണം

സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്ത പാക് ഏജന്റുമാരിൽ ഭൂരിഭാഗവും ആർഎസ്എസ് അംഗങ്ങളോ ഹിന്ദുക്കളോ ആണെന്നു രാഷ്ട്രീയ ജനതാദൾ (ആർജെഡി) ബീഹാർ സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ് സിംഗ്. “രാജ്യത്തിന് ഭീഷണി ഉയർത്തുന്ന ഒരു പാകിസ്ഥാൻ ഏജന്റിനെ അറസ്റ്റ് ചെയ്യുമ്പോഴെല്ലാം ആർഎസ്എസിൽ നിന്നുള്ളവരോ ഹിന്ദുക്കളോ ആണെന്ന് തെളിഞ്ഞിട്ടുണ്ട് ” –അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന ക്യാമ്പുകള്‍ നടന്നതിനെക്കുറിച്ച്‌ പ്രതികരിച്ച സിങം പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിച്ചതും വിവാദമായി. ആർഎസ്എസിനെ ഭയക്കുന്ന ഒരു സമൂഹം സ്വന്തം ജനങ്ങളെ സേവിക്കാൻ സംഘടന രൂപീകരിക്കുമ്പോൾ അവരെ എന്തിനാണ് കലാപകാരികളെന്നും ദേശവിരുദ്ധരെന്നും വിളിക്കുന്നതെന്ന് സിങ് ചോദിച്ചു.. രാജ്യത്തെ മുസ്ലീങ്ങൾ പാക്കിസ്ഥാനിലെ ബന്ധുക്കളോട് സംസാരിക്കുന്നത് ദേശവിരുദ്ധ നടപടിയായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *