• Home
  • latest news
  • സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, പത്താം ക്ലാസ് ഫലവും ഇന്ന് തന്നെയെന്ന്ഊഹം

സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, പത്താം ക്ലാസ് ഫലവും ഇന്ന് തന്നെയെന്ന്ഊഹം

സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 92.71 ആണ് ഇത്തവണത്തെ വിജയ ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ ഏഴ് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം.തിരുവനന്തപുരം മേഖലയ്ക്ക് ആണ് ഏറ്റവും ഉയർന്ന വിജയശതമാനം (98.83). cbse.gov.in, cbseresults.nic.in എന്നീ സൈറ്റുകളിൽ ഫലം ലഭ്യമാണ്. സി ബി എസ് ഇ പത്താം ക്ലാസ് ഫലവും ഇന്ന് തന്നെ പ്രഖ്യാപിക്കും. എന്നാണ് അറിയുന്നത്.

കേരളത്തിലെ പ്ലസ്‌ വണ്‍ പ്രവേശനത്തില്‍ സി.ബി.എസ്‌.ഇ. വിദ്യാര്‍ഥികള്‍ക്ക്‌ അവസരം നിഷേധിക്കപ്പെടുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്‌. പ്രവേശനത്തിനുള്ള അപേക്ഷാതീയതി ഇന്നലെ അവസാനിക്കാനിരിക്കവേ ഒരു ദിവസത്തേക്ക്‌ ഹൈക്കോടതി നീട്ടാന്‍ ഉത്തരവിട്ടിരുന്നു. പത്താംക്ലാസ്‌ ഫലം ഇന്ന്‌ പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിനു പിറകില്‍ ഈ സാഹചര്യവും അനുമാനിക്കപ്പെടുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *