ഇന്ത്യയുടെ 15ാം രാഷ്ട്രപതിയാകാൻ ഒരുങ്ങുന്ന ദ്രൗപദി മുർമു ആദ്യ രണ്ട് റൗണ്ടിലും വൻ ലീഡുമായി കുതിക്കുന്നു. വോട്ടെണ്ണൽ തുടരുകയാണ്. 1349 വോട്ടുകളാണ് മുർമുവിന് ഇതുവരെ ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹ 537 വോട്ടുകളും നേടി .4,83,299 വോട്ട് മൂല്യമാണ് മുർമുവിന് ലഭിച്ചത്. യശ്വന്ത് സിൻഹയ്ക്ക് ലഭിച്ച വോട്ട് മൂല്യം 1,89, 876ഉം. ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്‌ട്രപതി എന്ന ചരിത്രനേട്ടത്തിലേക്കാണ് ദ്രൗപദി മുർമു കുതിക്കുന്നത് . പ്രതിഭാ പാട്ടീലിന് ശേഷം പ്രസിഡന്റ് പദവിയിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാകും ഒഡിഷ സ്വദേശിയായ ഇവർ. ഡൽഹിയിലും ജന്മനാടായ ഒഡീഷയിലും വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.













