• Home
  • latest news
  • ആ ഗസല്‍ നിലച്ചു…ഭുപീന്ദര്‍സിങിന്‌ കണ്ണീരോടെ വിട

ആ ഗസല്‍ നിലച്ചു…ഭുപീന്ദര്‍സിങിന്‌ കണ്ണീരോടെ വിട

പ്രശസ്‌ത പിന്നണി, ഗസല്‍ ഗായകന്‍ ഭുപീന്ദര്‍സിങിന്‌ കണ്ണീരോടെ വിട. ഇന്നലെ വൈകീട്ട്‌ മുംബൈയില്‍ അന്തരിച്ച പ്രിയഗായകന്‌ 82 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ പിന്‍തുടര്‍ന്നിരുന്നതായി കുടുംബം അറിയിച്ചു. കഴിഞ്ഞ ആറു മാസമായി അസുഖം വര്‍ധിച്ചിരുന്നു. വന്‍കുടലില്‍ അര്‍ബുധം ബാധിച്ചതില്‍ ചികില്‍സയിലായിരുന്നു. മൂത്രത്തില്‍ അണുബാധയെത്തുടര്‍ന്ന്‌ പത്തു ദിവസം മുമ്പ്‌ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌ത ഭുപീന്ദറിന്‌ കൊവിഡ്‌ ബാധയും ഉണ്ടായി. ഇന്നലെ വൈകീട്ട്‌ 7.45-നാണ്‌ വേര്‍പാടുണ്ടായത്‌. ശവസംസ്‌കാരം ഇന്നലെ രാത്രി വൈകി ഓഷിവാര ശ്‌മശാനത്തില്‍ നടന്നു.
അഞ്ച് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ, മുഹമ്മദ് റാഫി, ആർ ഡി ബർമൻ, ലതാ മങ്കേഷ്‌കർ, ആശാ ഭോസ്‌ലെ, ബാപ്പി ലാഹിരി തുടങ്ങിയ സംഗീത വ്യവസായത്തിലെ പ്രഗത്ഭർക്കൊപ്പം ഭൂപീന്ദർ പ്രവർത്തിച്ചു. ദിൽ ധൂണ്ഡതാ ഹേ, സയാൻ ബിനാ ഘർ സൂന, നാം ഗം ജായേഗാ, മേരേ രംഗ് ദേ ബസന്തി ചോല തുടങ്ങി നിരവധി ഗാനങ്ങൾക്ക് അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *