• Home
  • latest news
  • ഇരുന്നൂറിലധികം മേഖലകളിലേക്ക് സ്വദേശിവത്ക്കരണം വ്യാപിപ്പിക്കാൻ ഒമാൻ തീരുമാനിച്ചു…മലയാളികൾക്ക് തിരിച്ചടിയാകും

ഇരുന്നൂറിലധികം മേഖലകളിലേക്ക് സ്വദേശിവത്ക്കരണം വ്യാപിപ്പിക്കാൻ ഒമാൻ തീരുമാനിച്ചു…മലയാളികൾക്ക് തിരിച്ചടിയാകും

ഇരുന്നൂറിലധികം മേഖലകളിലേക്ക് കൂടുതലായി സ്വദേശിവത്ക്കരണം വ്യാപിപ്പിച്ച് ഒമാൻ ഭരണകൂടം . 200ല്‍ പരം തസ്തികകളില്‍ വിദേശി തൊഴിലാളികളെ വിലക്കി തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സൈദ് ബഔവിന്‍ ഉത്തരവിറക്കി. പ്രവാസികൾക്ക് തൊഴിൽ തിരിച്ചടി ഉണ്ടാക്കുന്ന തീരുമാനം എന്ന് മുതൽ നിലവിൽ വരും എന്ന് പറഞ്ഞിട്ടില്ല. എന്നാൽ ഇത് ഒരു മുന്നറിയിപ്പാണ് മലയാളികൾക്ക് ഉൾപ്പെടെ. സ്വദേശിവത്ക്കരണം പ്രഖ്യാപിച്ച പ്രധാന മേഖലകൾ :
അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്ആര്‍ ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആന്റ് എക്‌സറ്റേണല്‍ കമ്യൂണിക്കേഷന്‍സ്, ഡയറക്ടര്‍/മാനേജര്‍ ഓഫ് സിഇഒ ഓഫീസ്, എംപ്ലോയ്മന്റ് ഡയറക്ടര്‍/മാനേജര്‍, ഫോളോഅപ്പ് ഡയറക്ടര്‍/മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന്‍ ആന്റ് റജിസ്‌ട്രേഷന്‍, സ്റ്റുഡന്‍സ് അഫേഴ്‌സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍, ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച് ആര്‍ സ്‌പെഷ്യലിസ്റ്റ്, ലൈബ്രേറിയന്‍, എക്‌സിക്യൂട്ടീവ് കോഓര്‍ഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റഗുലേറ്റര്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ട്രാവലേഴ്‌സ് സര്‍വീസെസ് ഓഫീസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫീസര്‍, ബസ് ഡ്രൈവര്‍/ടാക്‌സി കാര്‍ ഡ്രൈവര്‍.

Leave a Reply

Your email address will not be published. Required fields are marked *