• Home
  • latest news
  • വളർത്തു മക്കൾക്കൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്ത് സുസ്മിത പറഞ്ഞതിലെ സൂചന…ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയം

വളർത്തു മക്കൾക്കൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്ത് സുസ്മിത പറഞ്ഞതിലെ സൂചന…ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയം

മുൻ ലോകസുന്ദരി സുസ്മിത സെന്നുമായുള്ള പ്രണയം വെളിപ്പെടുത്തി, ഉടൻ വിവാഹവും എന്ന് മുൻ ഐ.പി.എൽ.വിവാദ നായകൻ ലളിത് മോദി സമൂഹമാധ്യമത്തിൽ വന്നതിനു തൊട്ടു പിറകെ സുസ്മിതയും നിലപാടും വിശദീകരണവുമായി ഇൻസ്റ്റഗ്രാമിൽ എത്തി. തന്റെ രണ്ട് വളർത്തു മക്കൾക്കൊപ്പം ആഹ്ലാദവതിയായിരിക്കുന്ന ഫോട്ടോ ഷെയർ ചെയ്ത ശേഷം താൻ ഇപ്പോൾ വളരെ ഹാപ്പിയായ ഇടത്താണുള്ളതെന്ന് സുസ്മിത കുറിച്ചു.

“വിവാഹം കഴിച്ചിട്ടില്ല, വിവാഹമോതിരമില്ല, നിരുപാധികമായ സ്‌നേഹത്താൽ മാത്രം ചുറ്റപ്പെട്ടിരിക്കുന്നു”-സുസ്മിത എഴുതി.

വിവാഹം എന്ന രീതിയിൽ താൻ ഈ ബന്ധം കൊണ്ട് ഉദ്ദേശിച്ചിട്ടില്ല എന്നാണ് സുസ്മിത വ്യക്തമാക്കുന്നത് എന്ന സൂചനയാണ് ഇൻസ്റ്റഗ്രാമിലൂടെ മുൻ വിശ്വ സുന്ദരി നൽകുന്നത് എന്നാണ് അനുമാനം. ലളിത് മോദി നടത്തിയ പ്രഖ്യാപനത്തെ മൃദുവായി നിഷേധിക്കുന്നതാണ് സുസ്മിതയുടെ വാക്കുകൾ.

മതിയായ വിശദീകരണമായിരിക്കുന്നു, ഇനി തിരിച്ചു ജീവിതത്തിലേക്കും ജോലിയിലേക്കും പോകന്നു എന്നും മുൻ വിശ്വ സുന്ദരി പ്രതികരിച്ചു.
സുസ്മിത-ലളിത് മോദി പ്രണയം ലോക മാധ്യമങ്ങൾക്ക് വലിയ വാർത്തയായിരിക്കെയാണ് സുസ്മിതയും നയം വ്യക്തമാക്കി ഇൻസ്റ്റഗ്രാമിൽ എത്തിയത്.

https://www.instagram.com/p/CgB8of5tHit/?utm_source=ig_web_button_share_sheet

തന്റെ മക്കളെ ഉപേക്ഷിച്ചുള്ള ബന്ധത്തിന് ഇല്ല എന്ന സന്ദേശം കൂടി സുസ്മിത നൽകുന്നതായാണ് ഇൻസ്‌ററഗ്രാം പോസ്റ്റ് നൽകുന്ന സൂചന. ലളിത് മോദിയുമായി ചേർന്നാലും കുട്ടികൾ ഒപ്പം കാണുമെന്ന സൂചനയാണ് ചിത്രവും ക്യാപ്ഷനും നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *