• Home
  • latest news
  • കുരങ്ങു വസൂരി ലോകത്ത്‌ എത്രത്തോളം ?

കുരങ്ങു വസൂരി ലോകത്ത്‌ എത്രത്തോളം ?

ഈ വര്‍ഷം ലോകത്താകെ 50 രാജ്യങ്ങളിലായി 413 മങ്കി പോക്‌സ്‌ കേസുകളും ഒരു മരണവും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ലോകാരോഗ്യ സംഘടനയുടെ കണക്കാണിത്‌. 86 ശതമാനം കേസുകള്‍ ഉണ്ടായിരിക്കുന്നത്‌ യൂറോപ്യന്‍ രാജ്യങ്ങളിലും 11 ശതാനം രോഗബാധ അമേരിക്കയിലും ആണ്‌ സംഭവിച്ചിരിക്കുന്നത്‌. രോഗബാധ വളരെ മന്ദഗതിയിലാണെങ്കിലും തുടര്‍ച്ചയായ വര്‍ധന രേഖപ്പെടുത്തിയതായി കണക്കുകള്‍ കാണിക്കുന്നു.

ഇന്ത്യയില്‍ രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ കേന്ദ്ര ആരോഗ്യവകുപ്പ്‌ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കി. സംശയാസ്‌പദമായ എല്ലാ കേസുകളും എന്‍ട്രി ഘട്ടത്തില്‍ തന്നെ നിരീക്ഷണവിധേയമാക്കാനും രോഗ നിരീക്ഷണ ടീമുകളെ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്‌. സമ്പര്‍ക്കങ്ങള്‍ എല്ലാം കണ്ടെത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *