• Home
  • latest news
  • മഹീന്ദയും സഹോദരൻ ബേസിലും രാജ്യം വിടുന്നത് ശ്രീലങ്കൻ സുപ്രീംകോടതി തടഞ്ഞു

മഹീന്ദയും സഹോദരൻ ബേസിലും രാജ്യം വിടുന്നത് ശ്രീലങ്കൻ സുപ്രീംകോടതി തടഞ്ഞു

രാജപക്‌സെ സഹോദരൻമാരിൽ ഒരാൾ രാജ്യം വിട്ട സാഹചര്യം നിലനിൽക്കെ മറ്റുള്ളവരായ മുൻ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ, മുൻ ധനകാര്യ മന്ത്രി ബേസിൽ രാജപക്‌സെ എന്നിവർ രാജ്യം വിടുന്നത് ശ്രീലങ്കൻ സുപ്രീം കോടതി വിലക്കി. പ്രസിഡണ്ടായിരുന്ന ഗോതബായ രാജപക്‌സെ പ്രക്ഷോഭകരെ ഭയന്ന് കഴിഞ്ഞ ദിവസം മാലദ്വീപിലേക്കും അവിടെ നിന്നും സിംഗപ്പൂരിലേക്കും കടന്നിരുന്നു. മഹീന്ദയും ബേസിലും കോടതിയുടെ അനുമതി ഇല്ലാതെ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *