• Home
  • kerala
  • 18 വയസ്സിനു മുകളിലുള്ളവർക്ക് 75 ദിവസത്തേക്ക് കോവിഡ് ബൂസ്റ്റർ ഡോസ് സൗജന്യം…

18 വയസ്സിനു മുകളിലുള്ളവർക്ക് 75 ദിവസത്തേക്ക് കോവിഡ് ബൂസ്റ്റർ ഡോസ് സൗജന്യം…

രാജ്യത്ത് ജൂലൈ 15 മുതൽ 75 ദിവസത്തേക്ക്, 18 വയസ്സിനും 59 വയസ്സിനും ഇടയിലുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങൾ വഴി കോവിഡ് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താകൂർ അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചാണ് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുന്നത്.

“ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ആസാദി കാ അമൃത് കാലിന്റെ വേളയിൽ, 2022 ജൂലൈ 15 മുതൽ അടുത്ത 75 ദിവസം വരെ 18 വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് ബൂസ്റ്റർ ഡോസുകൾ സൗജന്യമാണ്,” കേന്ദ്രമന്ത്രി പറഞ്ഞു.

18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് എടുക്കുന്നതിനുള്ള കാലാവധി 9 മാസത്തിൽ നിന്ന് 6 മാസമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കുറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *