• Home
  • kerala
  • മെമ്മറി കാർഡിന്റെ പരിശോധനാഫലം വന്നതിന് പിന്നാലെ ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കം..

മെമ്മറി കാർഡിന്റെ പരിശോധനാഫലം വന്നതിന് പിന്നാലെ ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കം..

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയംതേടി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാർഡ് പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. തുടരന്വേഷണത്തിന് നേരത്തെ അനുവദിച്ച സമയം 15ന് തീരുന്നത് കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. ആർ
ശ്രീലേഖയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

നടിയെ അക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധന ഫലത്തിൽ മൂന്ന് തവണ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് ക
കണ്ടെത്തിയിട്ടുണ്ട്. മൂന്ന് കോടതികളുടെ കസ്റ്റഡിയിലിരിക്കുമ്പോഴാണ് ഹാഷ് വാല്യൂമാറിയതെന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണ കോടതി, എറണാകുളം ജില്ലാ കോടതി എന്നിവിടങ്ങളിൽ കസ്റ്റഡിയിലായിരിക്കുമ്പോഴാണ് ഹാഷ് വാല്യൂവിൽ മാറ്റം വന്നത്.

ഏത് തിയതികളിലാണ് ഹാഷ് വാല്യൂ മാറിയത് എന്നതടക്കം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *