• Home
  • latest news
  • രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്, എവിടേക്കാണെന്നറിയില്ല

രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്, എവിടേക്കാണെന്നറിയില്ല

ഗോവയിലുള്‍പ്പെടെ പാര്‍ടിയില്‍ വിമത നീക്കം അവസാനിക്കാതെ തുടരുമ്പോള്‍ രാഹുല്‍ ഗാന്ധി വീണ്ടും വിദേശയാത്ര പോയതായി ദേശീയ മാധ്യമവാര്‍ത്ത. പാര്‍ടി വൃത്തങ്ങളെ ഉദ്ധരിച്ചാണ്‌ വാര്‍ത്തയെങ്കിലും രാഹുല്‍ എങ്ങോട്ടാണ്‌ പോയത്‌ എന്നത്‌ വ്യക്തമല്ല. എന്നാല്‍ ജൂലായ്‌ 17-ന്‌ മാത്രമേ തിരിച്ചുവരൂ എന്നാണ്‌ പാര്‍ടി വൃത്തങ്ങള്‍ പറഞ്ഞതത്രേ. പാർട്ടി ജനറൽ സെക്രട്ടറിമാർ, ചുമതലക്കാർ, പിസിസി അധ്യക്ഷൻമാർ എന്നിവരെ ക്ഷണിച്ചിട്ടുള്ള ‘ഭാരത് ജോഡോ യാത്ര’യുടെയും കോൺഗ്രസിന്റെ ആഭ്യന്തര തിരഞ്ഞെടുപ്പിന്റെയും ഒരുക്കങ്ങൾക്കായുള്ള യോഗം വ്യാഴാഴ്ചയാണ്. ഇതിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. എന്നാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിനും ജൂലൈ 18 ന് നടക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനും മുൻപ് അദ്ദേഹം തിരിച്ചെത്തും.

കോണ്‍ഗ്രസില്‍ സംഘടനാപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ തക്ക സ്വാധീനമുള്ള മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ആരെയും അറിയിക്കാതെ നടത്തുന്ന വിദേശയാത്രകള്‍ മുമ്പും വലിയ ചര്‍ച്ചയായിട്ടുണ്ട്‌. പാര്‍ടി പ്രതിസന്ധിയിലായ പല നിര്‍ണായക മുഹൂര്‍ത്തങ്ങളിലും രാഹുല്‍ വിദേശത്തേക്കു പോയത്‌ വലിയ രീതിയില്‍ പാര്‍ടിക്കകത്തും പുറത്തും വിമര്‍ശിക്കപ്പെടുകയും ചെയ്‌തിരുന്നു. തുടർച്ചയായ വിദേശ സന്ദർശനങ്ങളുടെ പേരിൽ മുൻ കോൺഗ്രസ് അധ്യക്ഷനെ ബിജെപിയും പലപ്പോഴും വിമർശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *