• Home
  • latest news
  • ഹരിയാനയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക്

ഹരിയാനയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക്

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട്‌ ചെയ്‌ത ഹരിയാനയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എ
കുല്‍ദീപ് ബിഷ്ണോയ് ഉടന്‍ ബിജെപിയില്‍ ചേരും. ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ ഇളയ മകനാണ് കുല്‍ദീപ്. ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും കുല്‍ദീപ് ബിഷ്ണോയ് കൂടിക്കാഴ്ച നടത്തി. ഇരുവരുടെയും രാജ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വിസ്മയിപ്പിക്കുന്നതാണെന്നു കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ച് കുല്‍ദീപ് ബിഷ്ണോയ് ട്വീറ്റ് ചെയ്തു.ആദംപൂരിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് കുൽദീപ് ബിഷ്ണോയ്.

Leave a Reply

Your email address will not be published. Required fields are marked *