• Home
  • latest news
  • ശ്രീലങ്കയിൽ രാത്രി വൈകിയും പിരിഞ്ഞുപോകാതെ ജനക്കൂട്ടം…പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് തീയിട്ടു

ശ്രീലങ്കയിൽ രാത്രി വൈകിയും പിരിഞ്ഞുപോകാതെ ജനക്കൂട്ടം…പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് തീയിട്ടു

കലാപകലുഷിതമായ ശ്രീലങ്കയിൽ രാത്രി വൈകിയും പിരിഞ്ഞുപോകാതെ ജനക്കൂട്ടം. രാജിവച്ച ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകർ തീയിട്ടു,​ പ്രധാനമന്ത്രിയുടെ വാഹനങ്ങൾ നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിയിൽ അതിക്രമിച്ചു കയറിയ ശേഷം പ്രക്ഷോഭകർ തീയിടുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. സർവകക്ഷി സർക്കാർ രൂപീകരിക്കുന്നതിന് വേണ്ട് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്ന് മണിക്കൂറുകൾക്ക് മുമ്പാണ് റെനിൽ വിക്രമസിംഗെ പ്രഖ്യാപിച്ചത്. സർവകക്ഷിയോഗത്തിന് ശേഷമായിരുന്നു രാജി പ്രഖ്യാപനം. പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്നും സ്പീക്കർ താത്‌കാലിക പ്രസിഡന്റാകണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാജി.

Leave a Reply

Your email address will not be published. Required fields are marked *