• Home
  • latest news
  • സര്‍വ്വകക്ഷി സര്‍ക്കാരിന്‌ വഴിയൊരുക്കാന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവെച്ചു

സര്‍വ്വകക്ഷി സര്‍ക്കാരിന്‌ വഴിയൊരുക്കാന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവെച്ചു

ആഭ്യന്തര കലാപത്താല്‍ കലുഷിതമായ ശ്രീലങ്കയില്‍ നേരത്തെ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെക്കു പകരം ചുമതലയേറ്റ സമവായ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും രാജി വച്ചു. ട്വിറ്റര്‍ വഴിയായിരുന്നു പ്രഖ്യാപനം. സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു സര്‍വകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അതിനായി താന്‍ രാജിവെക്കുന്നു എന്നുമാണ് റനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തത്.

പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതി കയ്യേറി സര്‍ക്കാരിനെതിരേയുള്ള പ്രക്ഷേഭം കനത്തതോടെയാണ് റനില്‍ വിക്രമസിംഗെ പദവി ഒഴിഞ്ഞത്. പ്രസിഡന്റ് ഗോദബയ രാജപക്സെയും ഉടന്‍ രാജിവെക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *