തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടത് അതി ദാരുണമായി.രക്തം വാര്‍ന്നായിരുന്നു മരണം. വെടിയുണ്ട ഹൃദയം തുളച്ചുകയറിയെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.ഷിൻസോ ആബെ പ്രസംഗിച്ചിരുന്നതിന് തൊട്ടടുത്തു നിന്നാണ് കൊലയാളി നിറയൊഴിച്ചത്. അത് ഒരു സ്‌ത്രീ ആയിരുന്നു. 41 വയസ്സുള്ള ഇവര്‍ അതേ നഗരത്തിലെ താമസക്കാരിയായിരുന്നു. രക്തം വാര്‍ന്ന് ഷിന്‍സെ ആബെ മരിച്ചപ്പോള്‍ ആ ദുരന്തം ലോക രാജ്യങ്ങള്‍ക്ക് ഞെട്ടലാണ് സമ്മാനിച്ചത്. ആദരസൂചകമായി ഇന്ത്യ ജൂലായ് 9ന് രാജ്യത്തിന്റെ പതാക പാതി താഴ്‌ത്തിക്കെട്ടി ദുഖാചരണം നടത്തും.













