• Home
  • latest news
  • പ്രശസ്‌ത വാസ്‌തു വിദഗ്‌ധന്‍ ചന്ദ്രശേഖര്‍ ഗുരുജിയെ ഭക്തരുടെ വേഷത്തിലെത്തിയവര്‍ കുത്തിക്കൊന്നു

പ്രശസ്‌ത വാസ്‌തു വിദഗ്‌ധന്‍ ചന്ദ്രശേഖര്‍ ഗുരുജിയെ ഭക്തരുടെ വേഷത്തിലെത്തിയവര്‍ കുത്തിക്കൊന്നു

പ്രശസ്‌ത വാസ്‌തു വിദഗ്‌ധന്‍ ചന്ദ്രശേഖര്‍ ഗുരുജി കൊല്ലപ്പെട്ടു.വടക്കൻ കർണാടകയിലെ ഹുബ്ബള്ളി നഗരത്തിനടുത്തുള്ള ഉനകലിലുള്ള പ്രസിഡന്റ് ഹോട്ടലില്‍വെച്ചാണ് ചന്ദ്രശേഖര്‍ ഗുരുജി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഹോട്ടലിലെത്തിയ രണ്ടുപേര്‍ റിസ്പഷനില്‍വെച്ച് ഗുരുജിയെ കുത്തിക്കൊല്ലുകയായിരുന്നു.
ഹോട്ടലിൽ ഗുരുജിയുടെ ഭക്തരുടെ വേഷത്തിലാണ് കൊലയാളികൾ എത്തിയതെന്ന് പോലീസ് പറഞ്ഞു. ഹോട്ടൽ റിസപ്ഷനിലെത്തിയ ഗുരുജിയുടെ കാലിൽ തൊട്ട് പ്രതികൾ അനുഗ്രഹം വാങ്ങിയെന്നാണ് പോലീസ് പറയുന്നത്. പിന്നീട് തുരുതുരാ കുത്തുകയായിരുന്നു. നെഞ്ചിലും വയറിലും നിരവധി തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു.
മാരകമായി പരിക്കേറ്റ ഗുരുജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കര്‍ണാടകയിലെ ടെലിവിഷന്‍ ചാനലുകളില്‍ ‘സരള വാസ്തു’ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന ചന്ദ്രശേഖര്‍ ഗുരുജി വാസ്തു രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.

ആക്രമണം കണ്ട് ഭയന്ന് ഹോട്ടലിലെ വനിതാ ജീവനക്കാര്‍ അടക്കമുള്ളവര്‍ ഓടിമാറി. ചിലര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും കൊലയാളി സംഘത്തിലെ രണ്ടുപേരും ഇവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഹോട്ടലില്‍നിന്ന് കടന്നുകളയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *