• Home
  • latest news
  • ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ അച്ചടിച്ച കടലാസിൽ കോഴിയിറച്ചി പൊതിഞ്ഞ് നൽകിയ വ്യാപാരി അറസ്റ്റിൽ

ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ അച്ചടിച്ച കടലാസിൽ കോഴിയിറച്ചി പൊതിഞ്ഞ് നൽകിയ വ്യാപാരി അറസ്റ്റിൽ

വിദ്വേഷത്തിന്റെയും അസഹിഷ്‌ണുതയുടെയും കാര്‍മേഘങ്ങള്‍ ഉത്തര്‍പ്രദേശില്‍ പടരുന്നതിന്റെ സൂചന നല്‍കുന്ന ഒടുവിലത്തെ സംഭവം- ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ അച്ചടിച്ച് വന്ന കടലാസിൽ കോഴി ഇറച്ചി പൊതിഞ്ഞ് നൽകിയ വ്യാപാരി യു പിയിൽ അറസ്റ്റിൽ. നൂപുർ ശർമ്മയുടെ പരാമർശങ്ങൾ ഉയർത്തിയ തീയും പുകയും അതിനു പിന്നാലെ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളുമുണ്ടായ പശ്ചാത്തലത്തിലാണ് പുതിയ സംഭവം . വ്യാപാരിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ ഇയാൾ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് ബലം പ്രയോഗിച്ചാണ് വ്യാപാരിയെ കീഴടക്കിയത്. താലിബ് ഹുസൈൻ എന്നയാളാണ് അറസ്റ്റിലായത്. താലിബ് ഹുസൈന്റെ പ്രവർത്തിയിൽ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതായി ചിലർ പരാതിയുമായി രംഗത്ത് വന്നതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *