• Home
  • kerala
  • മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തു

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തു

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.

ജൂലൈ 2 ന് സോളാർ പീഡനക്കേസ് പരാതിക്കാരിയുടെ പീഡന പരാതിയിൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ പരാതിക്കാരിയുടെ പേര് പി സി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു.

പീഡനപരാതിയില്‍ പരാതിക്കാരിയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന്, എന്നാല്‍ നിങ്ങളുടെ പേര് പറയാമെന്നായിരുന്നു പി സി ജോര്‍ജിന്റെ അധിക്ഷേപം.

കൈരളി ടിവി റിപ്പോര്‍ട്ടര്‍ ഷീജയ്ക്ക് നേരെയാണ് മോശം പെരുമാറ്റമുണ്ടായത്. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ പി സി ജോര്‍ജിന്റെ പരാമര്‍ശത്തോട് പ്രതിഷേധിച്ചു.

പി സി ജോര്‍ജിനൊപ്പമുണ്ടായിരുന്നവര്‍ മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *