• Home
  • latest news
  • ഉദ്ധവിനു വേണ്ടി പൊട്ടിക്കരഞ്ഞ എം.എല്‍.എ. ഷിന്‍ഡെ പക്ഷത്ത്‌…ഉദ്ധവ്‌ പക്ഷത്തിന്‌ വീണ്ടും ഞെട്ടല്‍

ഉദ്ധവിനു വേണ്ടി പൊട്ടിക്കരഞ്ഞ എം.എല്‍.എ. ഷിന്‍ഡെ പക്ഷത്ത്‌…ഉദ്ധവ്‌ പക്ഷത്തിന്‌ വീണ്ടും ഞെട്ടല്‍

ഉദ്ധവ് താക്കറെ പക്ഷത്ത് നിന്നു കൊണ്ട് ഏക്നാഥ് ഷിൻഡെയെ പൊതുവേദിയിൽ തള്ളിപറഞ്ഞ ശിവസേന എംഎൽഎ സന്തോഷ് ബംഗർ ഒടുവില്‍ വിമതക്യാംപിലെത്തി. സന്തോഷ് ബംഗറും കൂടി ഇന്ന് സഭയിലെത്തിയതോടെ ഷിൻഡെയ്ക്ക് 40 സേനാ എംഎൽഎമാരുടെ പിന്തുണ ലഭിച്ചു.164 പേരുടെ പിന്തുണയാണ് ഷിൻഡെയ്ക്കു ആകെ ലഭിച്ചത്. ഏക്നാഥ് ഷിൻഡെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരും താമസിക്കുന്ന മുംബൈയിലെ ഹോട്ടലിൽ ഇന്നലെ രാത്രിയോടെ എത്തിയായിരുന്നു സന്തോഷ് ബംഗർ പിന്തുണ അറിയിച്ചത്. ഉദ്ധവ് താക്കറെയ്ക്ക് പൊതുവേദിയിൽ പിന്തുണ പ്രഖ്യാപിക്കുന്നതിനിടെ സന്തോഷ് ബംഗർ വിതുമ്പിക്കരയുന്നതും അനുയായികൾ അദ്ദേഹത്തിന്റെ കണ്ണീരൊപ്പുന്നതും ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *