• Home
  • kerala
  • മൂന്ന് ജില്ലകളിൽ കോൺഗ്രസ് ഓഫീസുകൾക്ക്‌ നേരെ ആക്രമണം

മൂന്ന് ജില്ലകളിൽ കോൺഗ്രസ് ഓഫീസുകൾക്ക്‌ നേരെ ആക്രമണം

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായതിനെ തുടർന്ന് നടന്ന പ്രതിഷേധത്തിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം.

ആലപ്പുഴ ജില്ലയിലെ കോൺഗ്രസ് ശക്തി കേന്ദ്രങ്ങളായ ഹരിപ്പാട്, നൂറനാട്, ചേർത്തല, എന്നിവിടങ്ങളിലും ആലപ്പുഴ നഗരത്തിലുമാണ് പ്രധാനമായും കോൺഗ്രസ് സ്‌തൂപങ്ങൾ ആക്രമിക്കപ്പെട്ടത്. ആലപ്പുഴ നഗരത്തിൽ മൂന്നിടങ്ങളിൽ കോൺഗ്രസ്‌ സ്‌തൂപങ്ങളും കൊടിതോരണങ്ങളും തകർത്തു.

വെള്ളക്കിണറുള്ള രാജീവ്‌ ഗാന്ധി സ്തൂപവും കൊടിമരവും നശിപ്പിച്ചു.ചാത്തനാട് മന്നത്ത് കൊടിമരം തകർത്തു.

പാലക്കാട് കുട്ടനല്ലൂരിൽ കോൺ​ഗ്രസിന്റെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിന്റെ ബോർഡ് തകർത്തു. കോൺ​ഗ്രസിന്റെ ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു. കോഴിക്കോട് വൈക്കിലശേരിയിൽ കോൺ​ഗ്രസ് സ്തൂപങ്ങളും പാർട്ടി ഓഫീസും അടിച്ചു തക‍ർത്തിട്ടുണ്ട്.

ഇന്നലെ രാത്രി 11.24 നാണ് എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ ബോംബേറുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *