• Home
  • latest news
  • ഉദയ്‌പൂരിലെ തയ്യല്‍ക്കാരന്റെ കൊല: പ്രതികള്‍ അറസ്റ്റിൽ

ഉദയ്‌പൂരിലെ തയ്യല്‍ക്കാരന്റെ കൊല: പ്രതികള്‍ അറസ്റ്റിൽ

രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനെ കടയിൽകയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ, രണ്ടു പ്രതികളെയും രാജ്‌സമന്ദിൽ നിന്ന് അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അൻസാരി എന്നിവരാണ് അറസ്റ്റിലായത്. വസ്ത്രത്തിന് അളവെടുക്കാനെന്ന് വ്യാജേനയെത്തിയാണ് തയ്യൽക്കാരനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് വിവാദ പരാമർശം നടത്തി സസ്‌പെൻഡ് ചെയ്ത ബിജെപി നേതാവ് നൂപുർ ശർമയെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ പ്രതികൾ കനയ്യ ലാൽ എന്ന വ്യക്തിയെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിക്കുകയും കഴുത്തറുക്കുകയും ചെയ്ത ക്രൂര സംഭവം നടന്നത് ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്തതിന് ചൊവ്വാഴ്ച ഉദയ്പൂരിലെ മാൽദാസ് സ്ട്രീറ്റിലായിരുന്നു കൊലപാതകം. അക്രമികളായ മുഹമ്മദ് റിയാസ് അക്തറും മുഹമ്മദ് ഗോഷും കശാപ്പ് കത്തി പിടിച്ച് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. പട്ടാപ്പകൽ നടന്ന ദാരുണമായ കൊലപാതകം ലേക് സിറ്റിയിൽ വൻ സംഘർഷത്തിന് കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *