• Home
  • kerala
  • വീണയുടെ കമ്പനിയുടെ മെന്റര്‍ : തെളിവ്‌ ഇന്ന് പുറത്തു വിടുമെന്ന്‌ മാത്യു കുഴല്‍ നാടന്‍

വീണയുടെ കമ്പനിയുടെ മെന്റര്‍ : തെളിവ്‌ ഇന്ന് പുറത്തു വിടുമെന്ന്‌ മാത്യു കുഴല്‍ നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ ബന്ധപ്പെടുത്തി നിയമസഭയില്‍ താന്‍ നടത്തിയ ആരോപണം സംബന്ധിച്ച തെളിവ്‌ ഇന്ന് (ബുധനാഴ്ച) പുറത്തുവിടുമെന്ന്‌ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. പ്രസ്‌താവിച്ചു. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിനെ നിയമിച്ച പ്രൈസ്‌ വാട്ടര്‍ഹൗസ്‌ കൂപ്പേഴ്‌സിന്റെ ഡയറക്ടര്‍ ജെയ്‌ക്‌ ബാലകുമാര്‍ തന്റെ മെന്റര്‍ ആണെന്ന്‌ വീണ വിജയന്‍ വിശേഷിപ്പിച്ചു എന്നാണ്‌ മാത്യു കുഴല്‍നാടന്‍ പരാമര്‍ശിച്ചത്‌. വീണ വിജയന്റെ കമ്പനിയായ എക്‌സാലോജികിന്റെ വെബ്‌സൈറ്റിലാണ്‌ ഈ പരാമര്‍ശം ഉണ്ടായിരുന്നതെന്നും ഇക്കാര്യത്തിലുള്ള തെളിവ്‌ താന്‍ നാളെ പുറത്തുവിടുമെന്നും മാത്യു ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവറില്‍ പ്രസ്‌താവിച്ചു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ പ്രദര്‍ശിപ്പിച്ച വെബ്‌സൈറ്റിലെ ഭാഗം. ഇതില്‍ എക്‌സാലോജികും ജെയ്‌ക്‌ ബാലകുമാറുമായുള്ള വ്യക്തിപരമായ അടുപ്പം പരാമര്‍ശിക്കുന്നുണ്ട്‌ എന്നതാണ്‌ വിവാദ വിഷയം

തനിക്ക്‌ ബോധ്യമുളള കാര്യമാണ്‌ പറഞ്ഞതെന്നും മുഖ്യമന്ത്രി തനിക്ക്‌ വിശദീകരിക്കാന്‍ അവസരം തരാതെ ക്ഷോഭിക്കുകയായിരുന്നുവെന്നും മാത്യു പറഞ്ഞു. “ഗൂഗിള്‍ ഡംപി”ല്‍ ഈ തെളിവ്‌ രേഖപ്പെടുത്തി കിടക്കുന്നുണ്ടെന്നും അത്‌ താന്‍ പുറത്തുവിടുമെന്നുമാണ്‌ മാത്യു പറഞ്ഞത്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ പ്രദര്‍ശിപ്പിച്ച വെബ്‌സൈറ്റിലെ ഭാഗം

മകളെക്കുറിച്ചുള്ള പരാമര്‍ശം കാരണം മുഖ്യമന്ത്രി അതീവ കുപിതനായി നിയമസഭയില്‍ മാത്യു കുഴല്‍നാടനോട്‌ പ്രതികരിക്കുകയുണ്ടായി. വീട്ടിലുള്ളവരെ വിവാദങ്ങളിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നതിനെതിരെ ശക്തമായ താക്കീത്‌ മുഖ്യമന്ത്രി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *