• Home
  • kerala
  • ‘നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടി’ ഫെയ്സ്ബുക്ക് പോസ്റ്റുമായി വിജയ് ബാബു

‘നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടി’ ഫെയ്സ്ബുക്ക് പോസ്റ്റുമായി വിജയ് ബാബു

യുവനടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നിയമ നടപടികൾ നേരിട്ടുകൊണ്ടിരിക്കെ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടനും നിർമാതാവുമായ വിജയ് ബാബു.

‘നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടി’ എന്ന വാചകമെഴുതിയ ചിത്രവും കുറിപ്പുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് .

പോസ്റ്റ് ഇങ്ങനെ:
“എന്ത് തന്നെ സംഭവിച്ചാലും പ്രകോപിതനാകില്ല. മാധ്യമങ്ങൾ എന്ത് പ്രകോപനം ഉണ്ടാക്കിയാലും ബഹുമാനപ്പെട്ട കോടതിയുടെ നിർദ്ദേശമുള്ളത് കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നു. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ”
വിജയ് ബാബു ചിത്രത്തിനൊപ്പം കുറിച്ചു.

കേസിൽ ഇന്ന് രാവിലെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആൾ ജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.

അടുത്ത മാസം മൂന്നാം തീയതി വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽവെച്ച് ചോദ്യം ചെയ്യാനാണ് കോടതി അനുമതി.

Leave a Reply

Your email address will not be published. Required fields are marked *