വിമത ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും രഹസ്യചർച്ച നടത്തിയതായി റിപ്പോർട്ട്. വെള്ളിയാഴ്‌ച രാത്രി ഗുജറാത്തിലെ വഡോദരയിലാണ് ചർച്ച നടന്നതെന്നു പറയുന്നു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് സാധ്യതയുള്ള ചർച്ചയാണ് നടന്നത് എന്ന് എൻഡിടിവി റിപ്പോർട്ട് റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി അസമിലെ ഗുവാഹത്തിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഷിൻഡെ വഡോദരയിലേക്ക് പറന്നതായും റിപ്പോർട്ടിൽ പറയുന്നു.













