ഗുജറാത്ത് കലാപത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി എന്ന് ആരോപിച്ച് എടുത്ത കേസിൽ മുൻ ഐപിഎസ് ഓഫീസറും മലയാളിയുമായ ആർബി ശ്രീകുമാറിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2002ലെ ഗുജറാത്ത് കലാപത്തിൽ മുൻ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും അഹമ്മദാബാദിലെ 60-ലധികം മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ ഉയർന്ന ഗൂഢാലോചനാ ആരോപണ ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് . ഇതേ കുറ്റം ആരോപിച്ച് മനുഷ്യാവകാശ എന്‍.ജി.ഒ.യുടെ പ്രവര്‍ത്തക ടീസ്‌ത സെതല്‍വാദിനെയും ഇന്നലെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് മുംബൈയിലെത്തി കസ്റ്റഡിയിലെടുത്തു.
ഗുജറാത്ത് കലാപത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിന് മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട്, മുൻ ഐപിഎസ് ഓഫീസർ ആർബി ശ്രീകുമാർ, ടീസ്റ്റ സെതൽവാദ് എന്നിവർക്കെതിരെ നേരത്തെ ഗുജറാത്ത് പോലീസ് കേസെടുതിരുന്നു.













