• Home
  • latest news
  • 21 എംഎൽഎമാർ മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെന്ന് സഞ്ജയ് റാവുത്ത് , ഉള്ളത് 13 പേർ മാത്രം …മഹാ നാടകം എങ്ങോട്ട് ?

21 എംഎൽഎമാർ മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെന്ന് സഞ്ജയ് റാവുത്ത് , ഉള്ളത് 13 പേർ മാത്രം …മഹാ നാടകം എങ്ങോട്ട് ?

സഭാതലത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വെല്ലുവിളിച്ച്‌ ശിവസേനാ ഔദ്യോഗിക പക്ഷത്തെ പ്രധാന നേതാവ്‌ സഞ്‌ജയ്‌ റാവുത്ത്‌ എം.പി. ഏകനാഥ്‌ ഷിന്‍ഡെയ്‌ക്ക്‌ ഒപ്പം പോയവരില്‍ 21 എം.എല്‍.എ.മാര്‍ തിരിച്ചുവരാന്‍ പോകുന്നുവെന്നു റാവുത്ത്‌ അവകാശപ്പെട്ടു. മഹാരാഷ്ട്ര രാഷ്ട്രീയ നാടകം വീണ്ടും നാടകീയതയിലേക്ക്‌ പോകുകയാണ്‌.

ഇരുപത്തിയൊന്ന് എംഎൽഎമാർ ഗുവാഹത്തിയിൽ നിന്ന് തങ്ങളെ ബന്ധപ്പെടുകയും അവർക്ക് മടങ്ങാൻ ആഗ്രഹമുണ്ട് എന്ന് അറിയിക്കുകയും ചെയ്തതായി റാവുത്ത് പറഞ്ഞു. കൈലാഷ് പാട്ടീൽ, നിതിൻ ദേശ്മുഖ് എന്നീ രണ്ടു പേർ ജീവൻ പണയപ്പെടുത്തി മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 13 എം.എല്‍.എ.മാര്‍ മാത്രമാണ്‌ ഉദ്ധവ്‌ താക്കറേയ്‌ക്കൊപ്പം മാതോശ്രീയില്‍ എത്തിയതെന്നു പറയുന്നു. 41 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന്‌ വിമത ശിവസേനാ വക്താവ്‌ അവകാശപ്പെട്ടിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *