• Home
  • latest news
  • ഇന്ന് 700 ലധികം ട്രെയിനുകൾ റദ്ദാക്കി

ഇന്ന് 700 ലധികം ട്രെയിനുകൾ റദ്ദാക്കി

അഗ്നിപഥ് പ്രതിഷേധം കാരണം ഇന്ത്യൻ റെയിൽവേ ഞായറാഴ്ച 700 ലധികം ട്രെയിനുകൾ റദ്ദാക്കി. ഇന്ന് (ജൂൺ 19) പുറപ്പെടേണ്ടിയിരുന്ന 673 ട്രെയിനുകൾ പൂർണമായും റദ്ദാക്കിയപ്പോൾ 46 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ശനിയാഴ്ച ബന്ദിനിടെ ബീഹാറിലെ തരേഗാന റെയിൽവേ സ്റ്റേഷൻ തീയിട്ടു, പഞ്ചാബിലെ ലുധിയാന റെയിൽവേ സ്റ്റേഷൻ നശിപ്പിച്ചു, പ്രതിഷേധക്കാർ അഗ്നിപഥ് പ്രതിഷേധത്തിന്റെ നാലാം ദിവസവും റെയിൽവേ സ്റ്റേഷനു നേരെ ആക്രമണം തുടർന്നു . പശ്ചിമ ബംഗാൾ, ഹരിയാന ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ റോഡുകളും റെയിൽ ട്രാക്കുകളും തടയുകയും ചെയ്തു.

റദ്ദാക്കിയ ട്രെയിനുകളുടെ പൂർണ്ണ പട്ടിക കിട്ടാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക – irctchelp.in…. enquiry.indianrail.gov.in/mntes സന്ദർശിച്ച് അടുത്ത യാത്രാ തീയതി തിരഞ്ഞെടുക്കുക

Leave a Reply

Your email address will not be published. Required fields are marked *