• Home
  • latest news
  • ബി.ജെ.പി. നേതാവും ഭാര്യയും സ്വയം വെടിവെച്ച്‌ മരിച്ചു…ദമ്പതിമാര്‍ തമ്മിലുള്ള തര്‍ക്കം മരണത്തിലേക്ക്‌…

ബി.ജെ.പി. നേതാവും ഭാര്യയും സ്വയം വെടിവെച്ച്‌ മരിച്ചു…ദമ്പതിമാര്‍ തമ്മിലുള്ള തര്‍ക്കം മരണത്തിലേക്ക്‌…

ബിജെപി നേതാവും ഭാര്യയും സ്വയം വെടിവെച്ച് മരിച്ചു. ബിഹാറിലെ മുൻഗറിലെ ഒബിസി മോർച്ച നേതാവ്അ രുൺ യാദവ് (40), ഭാര്യ പ്രീതി ദേവി (35) എന്നിവരുടെ മൃതദേഹങ്ങൾ അവരുടെ വീട്ടിലെ സ്വീകരണമുറിയിൽ കണ്ടെത്തി. പോലീസ് അന്വേഷണം നടക്കുകയാണെന്ന് ബിഹാർ പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

ഒബിസി മോർച്ചയുടെ വൈസ് പ്രസിഡന്റായിരുന്നു അരുൺ യാദവ്. സംഭവസ്ഥലത്ത് നിന്ന് രണ്ട് നാടൻ പിസ്റ്റളുകളും പോലീസ് കണ്ടെടുത്തു. യാദവും ഭാര്യയും തമ്മിലുള്ള തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *