• Home
  • kerala
  • കൊച്ചിയിലും കനത്ത സുരക്ഷ… കറുത്ത മാസ്കിനും വസ്ത്രങ്ങൾക്കും വിലക്ക്

കൊച്ചിയിലും കനത്ത സുരക്ഷ… കറുത്ത മാസ്കിനും വസ്ത്രങ്ങൾക്കും വിലക്ക്

മുഖ്യമന്ത്രിയുടെ രണ്ടാമത്തെ പൊതുപരിപാടി നടക്കുന്ന കൊച്ചിയിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. കൊച്ചിയിലെ രണ്ട് വേദികളും ഗസ്റ്റ് ഹൗസും പൊലീസ് സംരക്ഷണത്തിലാണ്.അഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം.

കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തരോട് മാസ്ക് നീക്കാന്‍ നിര്‍ദേശം നൽകി. സംഘാടകർ കറുത്ത മാസ്കിന് പകരം നീല സർജിക്കൽ മാസ്ക് നൽകി. കറുത്ത വസ്ത്രം ധരിച്ചെത്തിയവർക്കും വിലക്കുണ്ട്.

അതേസമയം, കറുത്ത മാസ്കിനെ പോലും മുഖ്യമന്ത്രി ഭയക്കുന്നുവെന്ന ആക്ഷേപം വ്യാപകമായി ഉയരുകയാണ്.

കോട്ടയത്തും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>