സന്നദ്ധ സേവനം ആവശ്യപ്പെട്ട പി.ആര്‍.ഡി.യുടെ ഫേസ്‌ബുക്ക്‌ പേജില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റുകള്‍…പുലിവാലു പിടിച്ച്‌ അധികൃതര്‍

ആശുപത്രിയിലേക്ക്‌ സൗജന്യ സന്നദ്ധ സേവനത്തിന്‌ താല്‍പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട്‌ ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഫേസ്‌ബുക്ക്‌ പേജില്‍ ഇട്ട അറിയിപ്പിന്‌ പ്രതികരണമായി നിറഞ്ഞത്‌ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ നിരവധി കമന്റുകള്‍. നാട്ടുകാരുടെ വിമര്‍ശനം പി.ആര്‍.ഡി.യെ പുലിവാല്‌ പിടിപ്പിച്ചിരിക്കയാണ്‌. നീക്കം ചെയ്‌താല്‍ അത്‌ മറ്റൊരു വിമര്‍...

വിമാനത്തിലെ ആക്രമണത്തില്‍ ജാമ്യം : സര്‍ക്കാര്‍ വാദങ്ങള്‍ പാടേ തള്ളി ഹൈക്കോടതി

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചു എന്ന കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകുന്നതിന് കോടതി നടത്തിയ നിരീക്ഷണങ്ങൾ സര്‍ക്കാര്‍ വാദങ്ങളെ പൂർണമായും തള്ളിക്കളയുന്നു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നായിരുന്നു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെയുള്ള കേസ്. കുറ്റകരമായ ഗൂഢാലോചന,ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വി...

മുഖ്യമന്ത്രിക്കെതിരെ കോഴിക്കോട്ടും വ്യാപക പ്രതിഷേധം, കരിങ്കൊടി

കോഴിക്കോട്ടും കനത്ത സുരക്ഷയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോഴിക്കോട്ടും കരിങ്കൊടി പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്ത് വന്നു. കാരപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. എരഞ്ഞിപ്പാലത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കനത്ത മഴയ...

മലപ്പുറത്തും മുഖ്യമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധം… കരിങ്കൊടി

കനത്ത സുരക്ഷ മറികടന്നും മുഖ്യമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധവും കരിങ്കൊടി പ്രകടനവും. മലപ്പുറം തവനൂരിൽ പുതിയ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയപ്പോഴാണ് പ്രതിഷേധം. വേദിക്കു പുറത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ കെട്ടിയ ബാരിക്കേഡ് വലിച്ചുനീക്കാൻ പ്രവ...

കറുത്ത മാസ്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടിയിൽ കറുത്ത മാസ്കിന്‌ വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കറുത്ത മാസ്ക് ധരിച്ചവർക്ക് വിലക്കേർപ്പെടുത്തിയെന്ന മാധ്യമ വാർത്തകൾ സംബന്ധിച്ചാണു പ്രതികരണം. കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരെ മാസ്ക് മാറ്റാൻ നിർബന്ധിച്ചതും, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്...

കൊച്ചിയിലും കനത്ത സുരക്ഷ… കറുത്ത മാസ്കിനും വസ്ത്രങ്ങൾക്കും വിലക്ക്

മുഖ്യമന്ത്രിയുടെ രണ്ടാമത്തെ പൊതുപരിപാടി നടക്കുന്ന കൊച്ചിയിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. കൊച്ചിയിലെ രണ്ട് വേദികളും ഗസ്റ്റ് ഹൗസും പൊലീസ് സംരക്ഷണത്തിലാണ്.അഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം. കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തരോട് മാസ്ക് നീക്കാന്‍ നിര്‍ദേശം നൽകി. സംഘാടകർ കറുത്ത മാസ്കിന് പകരം നീല സർജിക...

മുഖ്യമന്ത്രിയെ ഒന്നും ചെയ്യാനല്ലല്ലോ…അഞ്ചെട്ട് കിലോമീറ്റർ ചുറ്റിയാണ് ഇപ്പോൾ വരുന്നത്’ : മുഖ്യമന്ത്രിക്കേർപ്പെടുത്തിയ സുരക്ഷയിൽ വലഞ്ഞ് പിഞ്ചുകുഞ്ഞും കുടുംബവും

മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോടനുബന്ധിച്ച് കോട്ടയത്ത് മുന്നറിയിപ്പില്ലാതെ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ജനങ്ങൾ വലഞ്ഞു. സുരക്ഷയുടെ ഭാഗമായി കോട്ടയത്ത് പിഞ്ചുകുഞ്ഞിനെയും കുടുംബത്തെയും പോലീസ് തടഞ്ഞു. മാമോദിസ ചടങ്ങ് കഴിഞ്ഞെത്തിയ കുഞ്ഞിനെയും രക്ഷിതാക്കളെയുമാണ് വഴിയിൽ തടഞ്ഞത്.ഒരു മണിക്കൂർ കഴിഞ്ഞ് പോയാൽ മതിയെന്നായിരുന്നു ഇവരോട് പൊലീസ് പറഞ്...

മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ : കോട്ടയത്തെ പരിപാടിക്ക് മുന്നോടിയായി പ്രധാന റോഡുകളെല്ലാം അടച്ചു

സ്വര്‍ണ്ണക്കടത്ത് കേസിലെ വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.യാത്രകളിൽ മുഖ്യമന്ത്രിയെ നാൽപതംഗസംഘം അനുഗമിക്കും. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ച് പേർ, രണ്ടു കമാൻഡോ വാഹനത്തിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ എട്ടുപേർ എന്നിങ്ങനെയാണ് സുരക്ഷ. ഇതിനു പുറമെ ഒരു ...

ലോകായുക്ത ഭേദഗതിയിൽ ഗവർണ്ണർ അനുകൂല നിലപാടെടുത്തേക്കും…

മുഖ്യമന്ത്രി ഇന്നലെ ഗവര്‍ണ്ണറുമായി നടത്തിയ കൂടിക്കാഴ്ച, ലോകായുക്ത ഓര്‍ഡിനന്‍സിൽ സർക്കാരിന് അനുകൂല നടപടിയിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കുമെന്ന് സൂചന. മൂന്ന് ആഴ്ചത്തെ വിദേശ സന്ദര്‍ശനത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ തിരികെയെത്തിയ മുഖ്യമന്ത്രി വൈകിട്ടാണ് ഗവർണ്ണറുമായി കൂടി കാഴ്ച നടത്തിയത്. ലോകായുക്ത ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുന്നതിനെ സംബന്ധിച്ച ചർച്ചയാണ...

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റെ തീരുമാനങ്ങൾ;വിശദമായി വായിക്കാം..

നിലവിലെ കോവിഡ് സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. സർക്കാർ / സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്...