• Home
  • kerala
  • മുഖ്യമന്ത്രിയെ ഒന്നും ചെയ്യാനല്ലല്ലോ…അഞ്ചെട്ട് കിലോമീറ്റർ ചുറ്റിയാണ് ഇപ്പോൾ വരുന്നത്’ : മുഖ്യമന്ത്രിക്കേർപ്പെടുത്തിയ സുരക്ഷയിൽ വലഞ്ഞ് പിഞ്ചുകുഞ്ഞും കുടുംബവും

മുഖ്യമന്ത്രിയെ ഒന്നും ചെയ്യാനല്ലല്ലോ…അഞ്ചെട്ട് കിലോമീറ്റർ ചുറ്റിയാണ് ഇപ്പോൾ വരുന്നത്’ : മുഖ്യമന്ത്രിക്കേർപ്പെടുത്തിയ സുരക്ഷയിൽ വലഞ്ഞ് പിഞ്ചുകുഞ്ഞും കുടുംബവും

മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോടനുബന്ധിച്ച് കോട്ടയത്ത് മുന്നറിയിപ്പില്ലാതെ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ജനങ്ങൾ വലഞ്ഞു.

സുരക്ഷയുടെ ഭാഗമായി കോട്ടയത്ത് പിഞ്ചുകുഞ്ഞിനെയും കുടുംബത്തെയും പോലീസ് തടഞ്ഞു. മാമോദിസ ചടങ്ങ് കഴിഞ്ഞെത്തിയ കുഞ്ഞിനെയും രക്ഷിതാക്കളെയുമാണ് വഴിയിൽ തടഞ്ഞത്.ഒരു മണിക്കൂർ കഴിഞ്ഞ് പോയാൽ മതിയെന്നായിരുന്നു ഇവരോട് പൊലീസ് പറഞ്ഞത്.

‘കൊച്ചിന്റെ കാര്യത്തിനായി ഞങ്ങൾ രാവിലെ പള്ളിയിൽ പോയതാണ്
തിരിച്ച് വീട്ടിലേക്കാണ് പോകുന്നത്. മുഖ്യമന്ത്രിയെ ഒന്നും ചെയ്യാനല്ലല്ലോ.
ഒരു വകയും കഴിച്ചിട്ടില്ല.അഞ്ചെട്ട് കിലോമീറ്റർ ചുറ്റിയാണ് ഇപ്പോൾ വരുന്നത്.
ഒരു മണിക്കൂർ കഴിഞ്ഞിട്ട് പോയാൽ മതിയെന്ന്.ഇതൊക്കെ എവിടത്തെ ന്യായമാണ്.’ കുടുംബം പ്രതികരിച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചത്.ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സമ്മേളനത്തിനായാണ് മുഖ്യമന്ത്രി രാവിലെ കോട്ടയത്ത് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *