• Home
  • kerala
  • ലൈസൻസില്ലാതെ എന്തും പറയാമെന്ന് ആരും കരുതേണ്ട…പിന്നിൽ ഏതു കൊല കൊമ്പനാണെങ്കിലും ശക്തമായ നടപടി എടുക്കും : മുഖ്യമന്ത്രി

ലൈസൻസില്ലാതെ എന്തും പറയാമെന്ന് ആരും കരുതേണ്ട…പിന്നിൽ ഏതു കൊല കൊമ്പനാണെങ്കിലും ശക്തമായ നടപടി എടുക്കും : മുഖ്യമന്ത്രി

ലൈസൻസില്ലാതെ എന്തും പറയാമെന്ന് ആരും കരുതരുതെന്ന് മുഖ്യമന്ത്രി. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിരട്ടാൻ നോക്കിയാൽ അതെല്ലാം കൈയ്യിൽ വെച്ചാൽ മതി. അവർക്ക് പിന്നിൽ ഏതു കൊല കൊമ്പനാണെങ്കിലും ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് മതനിരപേക്ഷത തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചേ മത നിരപേക്ഷത നിലനിർത്താൻ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂരിപക്ഷ വർഗീയതയെ നൂനപക്ഷ വർഗീയത കൊണ്ട് നേരിടാമെന്നത് ആത്മഹത്യാപരമാണ്.
ഇടതുപക്ഷ മത നിരപേക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗമായ് നിന്നേ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാവൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *