• Home
  • kerala
  • ഗോവയിൽ ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്തു… പ്രതി അറസ്റ്റിൽ

ഗോവയിൽ ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്തു… പ്രതി അറസ്റ്റിൽ

ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ ഗോവയിലെത്തിയ ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്ത കേസിൽ 32കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രദേശവാസിയായ ജോയൽ വിൻസന്റ് ഡിസൂസയാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു.

ജൂൺ 2-ന് ആണ് സംഭവം. വടക്കൻ ഗോവയിലെ അരംബോൾ സ്വീറ്റ് വാട്ടർ ബീച്ചിൽ വിശ്രമിക്കുകയായിരുന്ന യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് യുവതി ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *