കോൺഗ്രസിന് കനത്ത തിരിച്ചടിയേകി കൊണ്ട് പഞ്ചാബിലെ അഞ്ച് പ്രമുഖ നേതാക്കൾ കൂടെ ബിജെപിയിൽ ചേർന്നു. മുൻ പഞ്ചാബ് കാബിനറ്റ് മന്ത്രിമാരായ ഗുർപ്രീത് സിംഗ് കംഗാർ, ബൽബീർ സിംഗ് സിദ്ധു, രാജ് കുമാർ വെർക്ക, സുന്ദര് ഷാം അറോറ, മുൻ എം.എൽ.എ കേവൽ സിംഗ് ധില്ലൻ എന്നിവരാണ് ഇന്ന് ബിജെപിയിൽ ചേർന്നത്.
പഞ്ചാബിലെ പ്രമുഖ കോൺഗ്രസ് നേതാവ് സുനിൽ ജാഖർ കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് കോൺഗ്രസിൽ നിന്നുള്ള കൂട്ട പലായനം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ചണ്ഡീഗഡിലെ ബിജെപി ഓഫീസിൽ കോൺഗ്രസ്, എസ്എഡി നേതാക്കൾ ബിജെപിയിൽ ചേർന്നത്.













