• Home
  • kerala
  • കെ.വി തോമസിനെതിരേ നടക്കുന്നത് വംശീയ അധിക്ഷേപം: എ എ റഹിം എംപി

കെ.വി തോമസിനെതിരേ നടക്കുന്നത് വംശീയ അധിക്ഷേപം: എ എ റഹിം എംപി

തൃക്കാക്കരയില്‍ യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചതിന് പിന്നാലെ കെ.വി.തോമസിനെതിരെ നടന്ന പ്രകടനങ്ങളെ വിമർശിച്ച് എ എ റഹിം എംപി.
കെ.വി തോമസിനെ വംശീയമായി അധിക്ഷേപിക്കുകയാണ് കോൺഗ്രസ് അണികൾ ചെയ്യുന്നതെന്നും ഒരു നേതാവ് പോലും ഇതിനെ തള്ളിപ്പറയാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും റഹിം പറഞ്ഞു.വംശീയാധിക്ഷേപം നടത്താനുള്ള ലൈസൻസാണ് തൃക്കാക്കരയിലെ വിജയമെന്ന് കോൺഗ്രസുകാര്‍ തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കെ.വി. തോമസിനെ നിങ്ങൾക്ക് രാഷ്ട്രീയമായി നേരിടാം.പക്ഷേ എറണാകുളം പട്ടണത്തിലൂടെ അദ്ദേഹത്തിനെ വംശീയാധിക്ഷേപം നടത്തുന്ന രീതിയിൽ തിരുത മീനുമായി പ്രകടനം നടതുകയാണ്. വംശീയാധിക്ഷേപം നടത്താനുള്ള ലൈസൻസാണ് തൃക്കാക്കരയിലെ വിജയമെന്ന് കോൺഗ്രസുകാര്‍ ആരും തെറ്റിദ്ധരിക്കരുത്. തിരഞ്ഞെടുപ്പു വിജയം കോൺഗ്രസിനെ അഹങ്കാരികളാക്കി മാറ്റി’– റഹിം പറഞ്ഞു.
ഇത് തള്ളിപ്പറയാൻ നേതാക്കൾ പോലും തയാറായില്ലെന്നും റഹിം ചൂണ്ടിക്കാട്ടി.

രാവിലെ വോട്ടണ്ണൽ ആരംഭിച്ച്, ഉമാ തോമസ് ലീഡ് ചെയ്തത് മുതൽ കെ.വി.തോമസിന്റെ തോപ്പും പടിയിലെ വീടിനു മുന്നില്‍ തിരുത മീനുമേന്തി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *