• Home
  • kerala
  • വിജയ് ബാബു തിരിച്ചെത്തി

വിജയ് ബാബു തിരിച്ചെത്തി

നടനും നിർമാതാവുമായ വിജയ് ബാബു നാട്ടിൽ തിരിച്ചെത്തി. രാവിലെ ഒൻപതരയോടെ കൊച്ചി വിമാനത്താവളത്തിലാണ് വിജയ് ബാബു എത്തിയത്.
യുവ നടിയെ പീഡിപ്പിച്ചെന്ന നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നത്. വ്യാഴാഴ്ച വരെ അറസ്റ്റിന് ഹൈക്കോടതി വിലക്കുണ്ട്.

വിജയ് ബാബുവിന്റെ പാസ്പോർട്ട് ഇമിഗ്രേഷൻ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്.

‘കേസിനെ നിയമപരമായി നേരിടും,അന്വേഷണവുമായി സഹകരിക്കും, കോടതിയിൽ വിശ്വാസമുണ്ട്, സത്യം കോടതിയിൽ തെളിയിക്കും. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പംനിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി’- വിജയ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *