ഭർത്താവിന്റെ വീട്ടുകാർ മർദ്ദിച്ചെന്ന് ആരോപിച്ച് യുവതി തന്റെ 6 മക്കളെ കിണറ്റിലെറിഞ്ഞു കൊന്നു. 18 മാസം മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. ഇതിൽ 5 പേരും പെൺകുട്ടികളാണ്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖരാവലി ഗ്രാമത്തിലാണ് ദാരുണമായ സംഭവം.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഭർത്താവിന്റെ കുടുംബാംഗങ്ങൾ മർദ്ദിച്ചതായി ആരോപിച്ചാണ് 30 കാരിയായ യുവതി ഈ പ്രവർത്തി ചെയ്തതെന്നും പോലീസ് അറിയിച്ചു. കുട്ടികളുടെ മൃതദേഹം പുറത്തെടുത്തു.













