• Home
  • kerala
  • തൃക്കാക്കരയിൽ 8 സ്ഥാനാർഥികൾ

തൃക്കാക്കരയിൽ 8 സ്ഥാനാർഥികൾ

തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കുക 8 സ്ഥാനാർഥികൾ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് തൃക്കാക്കരയിൽ മത്സര രംഗത്തുള്ള സ്ഥാനാർഥികളുടെ എണ്ണം പൂർത്തിയായത്.

യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്, എൽ.ഡി.എഫ് സ്ഥാനാർഥിയായി ഡോ.ജോ.ജോസഫ്, ബി.ജെ.പി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ എന്നിവരാണ് മൂന്ന് മുന്നണികളുടെ സ്ഥനാർഥികളായിട്ടുള്ളത്.

അഞ്ചുപേർ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പേരിനോട് സാമ്യമുള്ള സ്വതന്ത്രനായി മത്സരിക്കുന്ന ജോമോൻ ജോസഫ്, അനിൽ നായർ, സി.പി ദിലീപ് കുമാർ, ബോസ്കോ കളമശ്ശേരി, മന്മഥൻ എന്നിവരാണ് മത്സരിക്കുന്ന സ്വതന്ത്രർ.

യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസാണ് പട്ടികയിൽ ഒന്നാമതായുള്ളത്. രണ്ടാമതായി എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.ജോ.ജോസഫും, മുന്നാമതായി ബി.ജെ.പി സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണനും ഇടം പിടിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *