• Home
  • latest news
  • ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്‌സ് കാർ അപകടത്തിൽ മരിച്ചു

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്‌സ് കാർ അപകടത്തിൽ മരിച്ചു

ഓസ്‌ട്രേലിയൻ ഇതിഹാസ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്‌സ് (46) ക്വീൻസ്‌ലാന്റിലെ ആലീസ് റിവർ ബ്രിഡ്ജിന് സമീപം ഹെർവി റേഞ്ച് റോഡിൽ വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച രാത്രി ടൗൺസ്‌വില്ലിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിൽ ആയിരുന്നു അപകടം. ഷെയ്ന്‍ വോണ്‍, റോഡ് മാര്‍ഷ് എന്നിവരുടെ മരണത്തിനു പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാഴ്ത്തി എക്കാലത്തെ മികച്ച ഓണ്‍റൗണ്ടര്‍മാരില്‍ ഒരാളായ സൈമണ്ട്‌സിന്റെ അകാലവിയോഗം.

ഓസ്‌ട്രേലിയയ്‌ക്കായി 26 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സൈമണ്ട്‌സ് രണ്ട് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കായി 198 ഏകദിന മത്സരങ്ങൾ കളിച്ച അദ്ദേഹം രണ്ട് ലോകകപ്പ് വിജയങ്ങളുടെ ഭാഗമായിരുന്നു. ഏകദിനത്തില്‍ 5088 റണ്‍സും 133 വിക്കറ്റുകളും സ്വന്തമാക്കി. 2012ല്‍ ക്രിക്കറ്റില്‍നിന്നു വിരമിച്ചു.

ആൻഡ്രൂ സൈമണ്ട്‌സിന്റെ വിയോഗ വാർത്തയിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *