• Home
  • latest news
  • രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു…

രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു…

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 10 ന് നടക്കും. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്.

മേയ് 24ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. വോട്ടെണ്ണലും ജൂൺ 10 ന് തന്നെ നടക്കും.

യു പി യിലാണ് ഏറ്റവുമധികം ഒഴിവുകൾ. 11 സീറ്റുകൾ. മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ 6 വീതം സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.

കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവരുടെ കലാവധി പൂത്തിയാകും. ഇവര്‍ക്ക് വീണ്ടും അവസരം ലഭിച്ചേക്കും.

അല്‍ഫോണ്‍സ് കണ്ണന്താനം, പി. ചിദംബരം, ജയറാം രമേശ്, അംബികാ സോണി, കപില്‍ സിബല്‍, പ്രഫുല്‍ പട്ടേല്‍, സഞ്ജയ് റാവത്ത് തുടങ്ങിയവരുടെ ഒഴിവിലേക്കും തിരഞ്ഞെടുപ്പ് നടക്കും.

കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 100 സീറ്റ് പിന്നിട്ടിരുന്നു. 1990നു ശേഷം രാജ്യസഭയിൽ 100 സീറ്റ് തികയ്ക്കുന്ന ആദ്യ പാർട്ടിയാണ് ബിജെപി .

Leave a Reply

Your email address will not be published. Required fields are marked *