• Home
  • kerala
  • ട്വന്റി20 ആം ആദ്മിയുമായി ലയിക്കില്ല; സാബു ജേക്കബ്

ട്വന്റി20 ആം ആദ്മിയുമായി ലയിക്കില്ല; സാബു ജേക്കബ്

ആം ആദ്മിയുമായോ മറ്റേതെങ്കിലും പാര്‍ട്ടിയുമായോ ട്വന്റി20 ലയിക്കില്ലെന്ന് പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് എംഡിയുമായ സാബു എം. ജേക്കബ്. സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ വളര്‍ത്താനാണ് ശ്രമമമെന്നും ആം ആദ്മിയുമായുള്ള സഖ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും സാബു എം. ജേക്കബ് പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മിയും ട്വന്റി20-യും ഒന്നിച്ചു മത്സരിക്കുമെന്ന് നേരത്തേ സാബു എം. ജേക്കബ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സംസ്ഥാന ഭരണത്തെ ബാധിക്കുന്ന തിരഞ്ഞെടുപ്പല്ലാത്തതിനാല്‍ മത്സരിക്കുന്നില്ലെന്ന് ഇരു പാര്‍ട്ടികളും പിന്നീട് അറിയിക്കുകയായിരുന്നു. മെയ് 15-ന് ട്വന്റി20യുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എ.എ.പി. ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ കിഴക്കമ്പലത്ത് എത്തുന്നുണ്ട്. അന്ന് ട്വന്റി20-യുമായുളള സഖ്യപ്രഖ്യാപനം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എ.എ.പിയുമായി ലയിക്കുന്നതിനെ കുറിച്ചോ സഖ്യമുണ്ടാക്കുന്നതിനെ കുറിച്ചോ ചര്‍ച്ച ചെയ്തിട്ടില്ല. നിലവില്‍ അത്തരമൊരു കാര്യം അജണ്ടയിലില്ല. കെജ്‌രിവാള്‍ ഞങ്ങളുടെ പരിപാടിയ്ക്ക് വരുന്ന കാര്യം മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചതാണ്. അതിന് സഖ്യമുണ്ടാക്കുന്നതുമായി ബന്ധമൊന്നുമില്ല. ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല- സാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *