ജൂലൈ 31 ന് രാത്രി മുതൽ അന്താരാഷ്ട്ര അതിർത്തികൾ പൂർണ്ണമായി തുറക്കാൻ ന്യൂസിലൻഡ് ഒരുങ്ങുന്നതായി പ്രധാനമന്ത്രി ജസീന്ദ ആർഡേൺ പറഞ്ഞു. അതേ ദിവസം തന്നെ പ്രാദേശിക തുറമുഖങ്ങളിലേക്കുള്ള ക്രൂയിസ് കപ്പലുകളെയും അനുവദിക്കും . സർക്കാരിന്റെ മുൻ സമയപരിധിയേക്കാൾ രണ്ട് മാസം മുമ്പാണ് ഈ അതിർത്തി തുറക്കൽ. വിസ ആവശ്യമുള്ള സന്ദർശകർക്ക് മുൻകൂട്ടി എടുക്കാൻ ആണ് ഇക്കാര്യം നേരത്തെ പ്രഖ്യാപിക്കുന്നത് .

കൊവിഡിനെ നേരിടാൻ ലോകത്തിലെ ഏറ്റവും കഠിനമായ അതിർത്തി നിയന്ത്രണങ്ങളാണ് ന്യൂസിലാൻഡ്ഏർപ്പെടുത്തിയിരുന്നത് . 2020 ന്റെ തുടക്കത്തിൽ അന്താരാഷ്ട്ര ടൂറിസം പൂർണ്ണമായും നിർത്തി.
കഴിഞ്ഞ ആഴ്ച ആദ്യം, യുഎസ്, കാനഡ, ബ്രിട്ടൻ, ജപ്പാൻ, മറ്റ് 50 ലധികം രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ന്യൂസിലാൻഡ് കഴിഞ്ഞ രണ്ട് വർഷത്തിലധികം നീണ്ട കോവിഡ് കാലത്തിനിടയിൽ ആദ്യമായി സ്വീകരിച്ചു. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും ബംഗീ ജമ്പിംഗ്, സ്കീയിംഗ് തുടങ്ങിയ സാഹസിക വിനോദസഞ്ചാര ഓഫറുകൾക്കും രാജ്യം പണ്ടേ പേരുകേട്ടതാണ്. COVID-19 ന്റെ വ്യാപനത്തിന് മുമ്പ്, ഓരോ വർഷവും 3 ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിരുന്നു, ഇത് ന്യൂസിലാന്റിന്റെ വിദേശ വരുമാനത്തിന്റെ 20 ശതമാനവും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയുടെ 5 ശതമാനത്തിലധികവും വരും. അതിർത്തി വീണ്ടും തുറക്കുന്നത് ന്യൂസിലൻഡിന്റെ വരാനിരിക്കുന്ന സ്കീ സീസണിന് മുന്നോടിയായി ടൂറിസം വർദ്ധിപ്പിക്കാൻ സഹായിക്കും. പുതിയ തീരുമാനം ന്യൂസിലൻഡിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആർഡെർൻ വെല്ലിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്നാഴ്ച മുമ്പ് ഓസ്‌ട്രേലിയയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കായി ന്യൂസിലാൻഡ് വീണ്ടും തുറന്നിരുന്നു.













