• Home
  • latest news
  • മഹിന്ദ രജപക്സെ നാവിക താവളത്തിൽ അഭയം തേടി : പിന്നാലെ പ്രതിഷേധം…

മഹിന്ദ രജപക്സെ നാവിക താവളത്തിൽ അഭയം തേടി : പിന്നാലെ പ്രതിഷേധം…

കടുത്ത പ്രക്ഷോഭങ്ങൾക്കിടെ ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും കുടുംബാംഗങ്ങളും ട്രിങ്കോമാലി നാവിക താവളത്തിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ട്‌.
ഔദ്യോഗിക വസതിയിൽ നിന്ന് പുറത്തുപോയ ശേഷമാണ് രാജപക്സെയും കുടുംബാംഗങ്ങളും നാവിക താവളത്തിൽ അഭയം തേടിയത്.
എന്നാൽ രജപക്സെ അഭയം തേടിയതറിഞ്ഞ് ഇവിടെയും പ്രതിഷേധക്കാർ എത്തി പ്രതിഷേധിച്ചതായി ന്യൂസ്‌ വയർ റിപ്പോർട്ട്‌ ചെയ്തു.

ഇന്നലെ, രജപക്‌സെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ച് നടത്തിയവരെ
സർക്കാർ അനുകൂലികൾ ആക്രമിച്ചതിനെ തുടർന്നാണ് ശ്രീലങ്കയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമം രൂക്ഷമായതിനെ തുടർന്നാണ് രജപക്സെ രാജിവെച്ചത്. ശ്രീലങ്കയിൽ പലയിടങ്ങളിലും സംഘർഷാവസ്ഥ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *