• Home
  • kerala
  • വിദ്വേഷ പ്രസംഗം നടത്തി പി.സി വീണ്ടും കുടുങ്ങി

വിദ്വേഷ പ്രസംഗം നടത്തി പി.സി വീണ്ടും കുടുങ്ങി

മതവിദ്വേഷ പ്രസംഗത്തിൽ മുൻ എം.എൽ.എ. പി.സി. ജോർജിനെതിരേ വീണ്ടും കേസ്. കൊച്ചി പാലാരിവട്ടം പോലീസ് ആണ് കേസെടുത്തത്.വെണ്ണലയിൽ ശിവക്ഷേത്രത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിലാണ് കേസ്.

നേരത്തെ, തിരുവനന്തപുരത്ത് ഹിന്ദുമഹാസമ്മേളനത്തിൽ പങ്കെടുത്തു നടത്തിയ പ്രസംഗത്തിൽ മതവിദ്വേഷ പരാമർശങ്ങൾ നടത്തിയതിന് ഫോർട്ട് പോലീസ് പി.സി ജോർജിനെതിരേ കേസെടുത്തിരുന്നു. ഈ കേസിൽ അറസ്റ്റിലായ ജോർജിന് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് പുതിയ കേസ്.

153 എ, 295 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

https://thepoliticaleditor.com/2022/05/santoor-legend-shivkumar-sharma-dies/

Leave a Reply

Your email address will not be published. Required fields are marked *