• Home
  • kerala
  • എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ പത്രിക നൽകി ; എൻഡിഎ നാളെ

എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ പത്രിക നൽകി ; എൻഡിഎ നാളെ

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

കാക്കനാട് കലക്ടറേറ്റിലെ ഉപതെരഞ്ഞെടുപ്പ് വരണാധികാരി മുമ്പാകെ 11 മണിക്കാണ് ജോ ജോസഫ് പത്രിക സമര്‍പ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, മണ്ഡലം സെക്രട്ടറി എം സ്വരാജ്, , സിപിഐ ജില്ലാ സെക്രട്ടറി പി രാജു, ജോസ് കെ മണി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു .

11.45 ഓടെയാണ് യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് പത്രിക സമർപ്പിക്കാനെത്തിയത്. ഹൈബി ഈഡൻ എം.പി, ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നിവരും കൂടെയുണ്ടായിരുന്നു.

എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *