• Home
  • kerala
  • ചെറുവത്തൂരിലെ ഷവര്‍മ സാമ്പിളിൽ സാല്‍മൊണല്ല, ഷിഗല്ല സാന്നിദ്ധ്യം

ചെറുവത്തൂരിലെ ഷവര്‍മ സാമ്പിളിൽ സാല്‍മൊണല്ല, ഷിഗല്ല സാന്നിദ്ധ്യം

കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിൽ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിദ്ധ്യം കണ്ടെത്തിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും കുരുമുളക് പൊടിയുടെയും പരിശോധനാഫലമാണ് പുറത്ത് വന്നത്. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിദ്ധ്യവും കുരുമുളക് പൊടിയിൽ സാല്‍മൊണല്ലയുടെ സാന്നിദ്ധ്യവും കണ്ടെത്തിയതായി മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *