• Home
  • latest news
  • ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കറിന് രണ്ടര വർഷം തടവ്

ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കറിന് രണ്ടര വർഷം തടവ്

പാപ്പരായി പ്രഖ്യാപിച്ചതിന് ശേഷം അനധികൃതമായി വൻ തുക കൈമാറ്റം ചെയ്യുകയും സ്വത്തുക്കൾ ഒളിപ്പിക്കുകയും ചെയ്തതിന് ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കറിന് വെള്ളിയാഴ്ച രണ്ടര വർഷത്തെ തടവ് ശിക്ഷ വിധിച്ചതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു. 2017 ജൂണിൽബോറിസ് ബക്കറെ പാപ്പരായി പ്രഖ്യാപിച്ചതിനു ശേഷം തന്റെ ബിസിനസ് അക്കൗണ്ടിൽ നിന്ന് ലക്ഷക്കണക്കിന് പൗണ്ട് തന്റെ മുൻ ഭാര്യ ബാർബറയുടെയും വേർപിരിഞ്ഞ ഭാര്യ ഷാർലി ലില്ലി ബെക്കറിന്റെയും ഉൾപ്പെടെയുള്ള മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. ജർമ്മനിയിൽ സ്വത്ത് വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനും 825,000 യൂറോ ബാങ്ക് വായ്പയും ഒരു ടെക് സ്ഥാപനത്തിലെ ഓഹരികളും മറച്ചുവെച്ചതിനും ആണ് ബെക്കർ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

1985-ൽ 17-ാം വയസ്സിൽ വിംബിൾഡൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ സീഡ് ചെയ്യപ്പെടാത്ത താരമായി മാറിയ ബെക്കർ പിന്നീട് ഒന്നാം റാങ്കിലേക്ക് ഉയർന്നു. 2012 മുതൽ ബ്രിട്ടനിലാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *