അവിശ്വാസത്തിനെ നേരിടാന്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നീക്കം സുപ്രീം കോടതി തടയുകയും ശനിയാഴ്ച അവിശ്വാസപ്രമേയ വോട്ടെടുപ്പിനായി ഉത്തരവിടുകയും ചെയ്തതോടെ താന്‍ പുറത്താക്കപ്പെടുമെന്ന് ഇമ്രാന്‍ ഖാന് ഉറപ്പായിരിക്കുന്നു. ഉണ്ടാകാന്‍ പോകുന്ന പുതിയ സര്‍ക്കാര്‍ ഇറക്കുമതി സര്‍ക്കാരായിരിക്കുമെന്നും അതിനെതിരെ സമാധാനപരമായി രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നും ഇമ്രാന്‍ ഖാന്‍ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തു.
342 അംഗ നാഷണല്‍ അസംബ്ലിയില്‍ 172 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് പ്രതിപക്ഷം പറയുന്നു.













