മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമെന്നു കരുതപ്പെടുന്ന ലഷ്‌കര്‍ ഇ തോയിബ തലവന്‍ ഹാഫീസ് സയിദിന് പാകിസ്താനിലെ ഭീകര വിരുദ്ധ കോടതി 31 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. നേരത്തെ ജമാഅത്ത് ഉദ്ദവ തലവനായിരുന്ന ഹഫീസ് സയിദിനെ മറ്റു രണ്ടു കേസുകളില്‍ കോടതി ശിക്ഷിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.
ഹഫീസ് സയിദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഒപ്പം 3,40,000 രൂപ പിഴയും ചുമത്തി. ലാഹോര്‍ ആന്റി ടെററിസം കോടതി ജഡ്ജി ഇജാസ് അഹമ്മദ് ബത്താര്‍ ആണ് ശിക്ഷ വിധിച്ചത്.
















