2022 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കിയെ നാമനിർദ്ദേശം ചെയ്യണമെന്ന് യൂറോപ്യൻ രാഷ്ട്രീയ പ്രവർത്തകരും മുൻ നേതാക്കളും വെള്ളിയാഴ്ച നോർവീജിയൻ നൊബേൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായുള്ള 2022-ലെ നോമിനേഷൻ നടപടിക്രമം വീണ്ടും ആരംഭിക്കാനും പുനഃപരിശോധിക്കാനും അവർ നൊബേൽ കമ്മിറ്റിയോട് അഭ്യര്ഥിച്ചിരിക്കയാണ് .റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 251 വ്യക്തികളും 92 സംഘടനകളും 2022 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അപേക്ഷിച്ചിട്ടുണ്ട്.













